This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയാക്കൂച്ചോ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയാക്കൂച്ചോ യുദ്ധം

Battle of Ayacucho

പെറുവിലെ അ(ആ)യാക്കൂച്ചോയില്‍വച്ച് 1824 ഡി. 9-ന് നടന്ന യുദ്ധം. ഈ യുദ്ധത്തില്‍ വെനിസ്വേല, കൊളംബിയ, അര്‍ജന്റീന, ചിലി, പെറു എന്നീ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ദേശസ്നേഹികള്‍ അന്റോണിയോ ജോസ് ദെ സക്കറിന്റെ (Antonio Jose De Sucre) നേതൃത്വത്തില്‍ സ്പാനിഷ് മേല്കോയ്മക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. സ്പെയിന്‍കാരുടെ സേന യുദ്ധത്തില്‍ പരാജയപ്പെട്ടു; ഇവിടത്തെ സ്പെയിന്‍കാരുടെ വൈസ്രോയിയെ തടവുകാരനാക്കി പിടിക്കയും ചെയ്തു. 9,000-ത്തില്‍പ്പരം സ്പാനിഷ് സൈനികരും ഈ യുദ്ധത്തില്‍ വധിക്കപ്പെട്ടു. യുദ്ധഫലമായി തെക്കേ അമേരിക്കയിലെ ബൊളീവിയയ്ക്കും പെറുവിനും സ്വാതന്ത്ര്യം ലഭിച്ചു. സ്പെയിനിന്റെ സ്വാധീനത തെക്കേ അമേരിക്കയില്‍ ക്ഷയിക്കുകയും ചെയ്തു. യുദ്ധാന്ത്യത്തില്‍ നടന്ന സന്ധിവ്യവസ്ഥ പ്രകാരം പെറുവില്‍നിന്നും ബൊളീവിയയില്‍നിന്നും സ്പെയിന്‍ സേനയെ പിന്‍വലിച്ചു.

അയാക്കൂച്ചോ നഗരം സ്ഥാപിച്ചത് 1539-ല്‍ പെറു ആക്രമിച്ച സ്പാനിഷുകാരനായ ഫ്രാന്‍സിസ്കൊ പിസാരൊ (Francisco Pizarro 1470-1541) ആയിരുന്നു. ഹു ആമാങ്ക എന്ന പേര് അയാക്കൂച്ചോ എന്ന് ഇദ്ദേഹം മാറ്റി. അയാക്കൂച്ചോ എന്ന വാക്കിന്റെ അര്‍ഥം മരണമൂല (corner of death) എന്നാണ്. നോ: അമേരിക്ക (തെക്കേ); പെറു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍